Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Song

America

ക്രി​സ്മ​സ് ഗാ​ന ആ​ൽ​ബം "സ്നേ​ഹ​ത്തി​ൻ താ​ര​കം' കൊ​പ്പേ​ൽ സെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു

കൊ​പ്പേ​ൽ (ഡാ​ള​സ്): കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട് വ​രി​ക​ളെ​ഴു​തി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്ക​റി​യ ജേ​ക്ക​ബ് ഈ​ണം പ​ക​ർ​ന്ന "സ്നേ​ഹ​ത്തി​ൻ താ​ര​കം' എ​ന്ന പു​തി​യ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, സ്ക​റി​യ ജേ​ക്ക​ബ്, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

2025ലെ ​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ എ​ത്തി​യ ഈ ​മ​നോ​ഹ​ര ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക മേ​ഘ ജോ​സു​കു​ട്ടി​യാ​ണ്.

 

Latest News

Corehub Up